പദവികളല്ല, എളിയ ജീവിതം മുഖമുദ്രയാക്കണം: പാപ്പ

പദവികളില്ലല്ല, എളിമയുള്ള ജീവിതമാണ് മുഖമുഗ്രയാക്കേണ്ടെതെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. വത്തിക്കാൻ ചത്വരത്തിലെ പൊതുസന്ദർശനമധ്യേ സന്ദേശം നൽകുകയായിരുന്നു പാപ്പ. രക്ഷപ്രാപിക്കാൻ ആഗ്രഹിക്കുന്നവരോട് യേശു പറയുന്നത് ഇടുങ്ങിയ വാതിലിനെക്കുറിച്ചാണെന്നത് വിസ്മരിക്കരുതെന്നും പാപ്പ പറഞ്ഞു.

‘നമ്മുടെ പദവികളാലല്ല കർത്താവ് നമ്മെ തിരിച്ചറിയുക. നമ്മൾ പറയും, കർത്താവേ, നോക്കൂ, ഞാൻ ആ സംഘടനയിൽ അംഗമാണ്, ആ മോൺസിഞ്ഞോറിന്റെ, ആ കർദിനാളിന്റെ, ആ പുരോഹിതന്റെ സുഹൃത്താണ് എന്നൊക്കെ. ഇല്ല, പദവികൾക്ക് ഇവിടെ വിലയില്ല, അവ പരിഗണനാർഹങ്ങളല്ല. നാം നയിക്കുന്ന എളിമയാർന്ന ജീവിതത്താൽ, നല്ല ജീവിതത്താൽ, കർമാധിഷ്~ിതമായ വിശ്വാസജീവിതത്താൽ ആണ് കർത്താവ് നമ്മെ തിരിച്ചറിയുക,’ പാപ്പ വ്യക്തമാക്കി.

യേശുവുമായി കൂട്ടായ്മയിലായിരിക്കുക എന്നതാണ് ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനം. പ്രാർത്ഥനയാലും ദൈവാലയത്തിൽ പോകുന്നതുവഴിയും കൂദാശകൾ സ്വീകരിക്കുന്നതിലൂടെയും യേശുവിന്റെ വചനം ശ്രവിക്കുന്നതുവഴിയുമാണ് ഈ കൂട്ടായ്മയിൽ പ്രവേശിക്കേണ്ടത്.

ഇത് നമ്മുടെ വിശ്വാസത്തെ നിലനിറുത്തുകയും പ്രത്യാശയെ ഊട്ടിയുറപ്പിക്കുകയും ഉപവിക്ക് നവജീവൻ പകരുകയും ചെയ്യും. അങ്ങനെ ദൈവത്തിന്റെ കൃപയാൽ നമ്മുടെ ജീവിതം സഹോദരങ്ങളുടെ നന്മയ്ക്കുവേണ്ടി ഉഴിഞ്ഞുവെക്കാനും സകലവിധ തിന്മകൾക്കും എല്ലാ അനീതികൾക്കും എതിരെ പോരാടാനും സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *